Search This Blog

Monday, January 9, 2012

റേഡിയേഷന്‍ ചികിത്സക്ക്‌ ഇനി തുളസിയും

ഭുവനേശ്വര്‍: ചുമയ്ക്കും ജലദോഷത്തിനുമപ്പുറം റേഡിയേഷന്‍ ചികില്‍സയ്ക്കും തുളസിയില ഉപകാരപ്രദമാണെന്നു പഠനം. അണുവികിരണം ഉള്‍പ്പെടെയുള്ള റേഡിയേഷന്‍ ബാധയേറ്റവരെ ചികില്‍സിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നു നിര്‍മിക്കാന്‍ തുളസി ഉപകാരപ്രദമാണെന്നാണു പുതിയ കണെ്ടത്തല്‍.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ)യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. മൃഗങ്ങളിലുള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ അനുകൂലഫലമാണു നല്‍കിയതെന്ന്‌ ഡി.ആര്‍.ഡി.ഒ ചീഫ്‌ കണ്‍ട്രോളര്‍ ഡബ്ല്യു ശെല്‍വമൂര്‍ത്തി അറിയിച്ചു. മരുന്ന്‌ പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
റേഡിയേഷന്‍ ബാധമൂലം നശിച്ചുപോയ കോശങ്ങളെ നന്നാക്കാനുതകുന്ന ആന്റി ഓക്സിഡന്റ്‌ ഘടകങ്ങള്‍ തുളസിയിലടങ്ങിയിട്ടുണെ്ടന്നാണു ശാസ്ത്രജ്ഞര്‍ കണെ്ടത്തിയിരിക്കുന്നത്‌.
രണ്ടാംഘട്ട പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ വാണിജ്യാവശ്യത്തിനായുള്ള നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നു ശെല്‍വമൂര്‍ത്തി പറഞ്ഞു.
വികിരണമേറ്റവരെ ചികില്‍സിക്കാന്‍ മാത്രമല്ല, അണുബാധയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോവുന്നവര്‍ക്കു പ്രതിരോധ ഔഷധമായും തുളസിയില ഉപയോഗിച്ചുള്ള മരുന്ന്‌ ഉപകാരപ്പെടുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

News @ Thejas
09/01/12

1 comment:

പിന്തുടരുന്നവര്‍

Back to TOP