ശിവക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരൂ അര്‍ച്ചന ദ്രവ്യമാണ് കൂതള ദളങ്ങള്‍. പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്. ഇംഗ്ലിഷില്‍ ബ്ലാക് ട്രീ (BLACK TREE )എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം (Aegle Mer - Melos) എന്നാണ്.സംസ്കൃതത്തില്‍ ബില്വ, ശ്രീഫലം , മംഗല്യം , ശൈലൂഷം, സുഭാഫലം , എന്നിങ്ങനെയും ഹിന്ദിയില്‍ ബേല്‍ എന്നും അറിയപ്പെടുന്നു. Rutaceae കുടുംബത്തില്‍ പെട്ട ഇതിന്റെ സര്‍വ്വ ഭാഗങ്ങള്‍ക്കും ഔഷധഗുണമുണ്ട്. ദിവസേന രാവിലെ വെറും വയറ്റില്‍ കൂളത്തില വാഴപ്പിണ്ടിനീരില്‍ കലര്‍ത്തി കുടിക്കുന്നത് സര്‍വ്വ രോഗ സംഹാരിയായ ഔഷധമായി പ്രകൃതിചികിത്സകര്‍ കരുതുന്നു. പ്രമേഹത്തിന് ഒന്നാംതരം ഔഷധമാണ് കൂവളത്തില .കാസരോഗത്തിനും ഛര്‍ദ്ദി , അഗ്നിമാന്ദ്യം , അരുചി, ഉദരരോഗങ്ങള്‍ എന്നിവക്കും ഉപയോഗിച്ചു വരുന്നു.
പഴുത്ത കൂവളക്കായ് മധുരവും വാസനയുള്ളതും പോഷകപ്രദവുമാണ്. ആപ്പിള്‍, മാതളം എന്നീ പഴങ്ങളിലുള്ളത്ര തന്നെ പോഷകങ്ങള്‍ കൂവളപ്പഴത്തിലുമുണ്ട്.സാധാരണയായി കൂവളക്കായ് അതിസാരത്തെ നിയന്ത്രിക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും വിശേഷപ്പെട്ട വിരേചന സഹായിയാണ്.കൂവളത്തില്‍ Ephedrine , Adrenalin എന്നീ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യ ഔഷധങ്ങളുടെ ഗണത്തിലാണ് കൂവളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂവളത്തിന്റെ വേര് ദശമൂലാരിഷ്ടം , വില്വാദി കഷായം , വില്വാദി ലേഹ്യം മുതലായ പല ആയുര്‍വേദ ഔഷധങ്ങളിലും ചേര്‍ത്ത് കാണുന്നു. മനുഷ്യ ശരീരത്തില്‍ വിവിധ രീതിയില്‍ കടന്നുകൂടിയിട്ടുള്ള പലവിധ വിഷങ്ങളെയും നിര്‍വ്വീര്യമാക്കാന്‍ കൂവളത്തിനു ശക്‌തിയുണ്ട്. മനുഷ്യ ശരീരത്തിനു ആവശ്യമുള്ള മിക്കവാറും എല്ലാ ജീവകങ്ങളും ധാതുക്കളും കൂവളത്തിലയില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിനുകള്‍ക്കും മറ്റുമായി കൃത്രിമ ഗുളികകള്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് കേടുവരുത്തും. പ്രകൃതിയുടെ " മള്‍ട്ടി വിറ്റാമിന്‍ " ഗുളികയാണ് കൂവളത്തില.
മാധ്യമം ദിനപത്രം
Search This Blog
Saturday, July 19, 2008
Subscribe to:
Post Comments (Atom)
ഉപകാരപ്രദം...നന്ദി...
ReplyDeleteഎന്തായാലും ഈ പരിചയപ്പെടുത്തല്‍ നന്നായി. അറിയാത്തവര്‍ക്ക് ഒരു അത്ഭുതമോ പരിഹാസമോ ആയി തോന്നാം. പ്രകൃതിചികിത്സാലയങ്ങളിലെ ബെഡ്‌കോഫി കൂവളത്തില അരച്ചു കലക്കിയ കുംബളങ്ങനീരോ ഉണ്ണിപ്പിണ്ടിനീരോ ആയിരിക്കും. ഇതൊക്കെ പറഞ്ഞാല്‍ ശിവന്റെ ലിംഗത്തെ പൂജിക്കുന്നവരുടെ തട്ടിപ്പെന്നു ഭൗതികവാദികളും, പ്രകൃതിചികിത്സ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത വൈദ്യത്തിന്റെ പറ്റിക്കല്‍ എന്ന് ആധുനിക വൈദ്യവും പറയും.
ReplyDeleteവൈദ്യനാഥനും കൂവളവും തമ്മിലുള്ള ബന്ധം ഇതാണോ?
ReplyDeleteHow can i view your profile?
ReplyDelete