പെരിന്തല്‍മണ്ണ: ഗിനിവിരക്ക് സമാനമായ വിരയെ പെരിന്തല്‍മണ്ണയില്‍ കണെ്ട ത്തി.
വെട്ടത്തൂര്‍ തേലക്കാട്ടെ തെക്കുംപാടന്‍ ഉണ്ണീന്റെ വീട്ടില്‍ നിന്നാണ് പത്ത് സെന്റിമീറ്റര്‍ നീളത്തില്‍ ഇരുതല മൂര്‍ച്ചയുള്ള കറുപ്പുകലര്‍ന്ന അപൂര്‍വ വിരയെ കണെ്ടത്തിയത്. നേരേത്തെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം വിരയെ കണെ്ടത്തിയിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയില്‍ ആദ്യമായാണ് സര്‍പ്പങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന വിരയെ കണെ്ടത്തുന്നത്.
മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും ഒരേ പോലെ വിപത്തുകള്‍ ഉണ്ടാക്കാന്‍ ഇത്തരം വിരകള്‍ക്കാവുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. വെള്ളത്തില്‍ കാണപ്പെടുന്ന വിര മനുഷ്യരുടെ കാല്‍പാദം തുളച്ചോ കുടിവെള്ളത്തിലൂടെയോ ആണ് മനുഷ്യ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ പ്രവേശിച്ചാല്‍ കാല്‍പാദങ്ങളില്‍ വ്രണങ്ങളും ശരീരത്തില്‍ കുമിളകളും ഉണ്ടാവാനിടയുണ്ട്. വിട്ടുമാറാത്ത പനി, വയറുവേദന, ഛര്‍ദി എന്നിവ ഉണ്ടാക്കുന്നതിനും ഗിനിവിരക്കാവും.
വെള്ളത്തില്‍ നാരുപോലെയും ചെറുവേരു പോലെയും കാണപ്പെടുന്ന വിരയെ ശ്രദ്ധിക്കാതിരുന്നാല്‍ അവ ശരീരത്തില്‍ പ്രവേശിക്കാന്‍ സാധ്യതയേറെയാണ.് ഗിനിവിരയെ ഇന്ത്യയില്‍ നിന്നു തന്നെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണെ്ടങ്കിലും പലയിടത്തും കാണപ്പെടുന്ന സമാന വിരകള്‍ എന്താണെന്നു വ്യക്തമാക്കാന്‍ ഇനിയുമായിട്ടില്ല.
ഗിനിവിരക്ക് സമാനമായ വിരയെ ജില്ലയില്‍ കണെ്ടത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തേജസ് ദിനപത്രം
09.10.2008
Search This Blog
Subscribe to:
Post Comments (Atom)
No comments:
Post a Comment