
ഓറഞ്ചിന്റെ അല്ലികള്‍ക്കും തോടിനുമിടയിലുള്ള നാരുകള്‍ ഫോസ്ഫറസിന്റെ നല്ല ശേഖരമായതിനാല്‍ ഇത് ചവച്ച് തിന്നുന്നത് നന്നായിരിക്കും. തേന്‍ ചേര്‍ത്ത ഓറഞ്ച് ജ്യൂസ് ഹൃദ്രോഗികള്‍ക്ക് ഉത്തമ പാനീയമാണ്. ഓറഞ്ചിലുള്ള പഞ്ചസാരകള്‍ പെട്ടെന്ന് രകതത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ടൈഫോയ്ഡ്, ക്ഷയം, മീസിത്സ് തുടങ്ങിയ രോഗങ്ങളുള്ളപ്പോള്‍ വിശപ്പും രുചിയും ദാഹമില്ലാത്ത അവസ്ഥയുണ്ടായേക്കും.
ഈ അവസരങ്ങളില്‍ ഓറഞ്ച് ജ്യൂസ് കുടിച്ചാല്‍ രോഗപ്രതിരോധ ശേഷിയും മൂത്രശോധനയും വര്‍ധിക്കുകയും വായക്ക് രുചിയുണ്ടാകുകയും ചെയ്യും.. വാര്‍ധക്യസംബന്ധമായുണ്ടാകുന്ന കോശങ്ങളുടെ നാശം കുറയ്ക്കാന്‍ കഴിവുള്ള നീരോക്സീകാരികളുടെ നല്ല ശേഖരവുമാണ് ഓറഞ്ച്.
കഠിനമായ ദഹനക്കേട് മാറ്റാനും ഓ
റഞ്ചിനു കഴിവുണ്ട്. ഇത് ദഹനരസങ്ങളുടെ ഉല്‍പാധനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ ആമാശയത്തിലെ ഗുണകാരികളായ ബാക്ടീരിയകളുടെ വളര്‍ച്ചക്കും ഓറഞ്ച് സഹായിക്കുന്നു. ഭക്ഷണശേഷം ഓറഞ്ച് കഴിച്ചാല്‍ ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനം സുഗമാവുക വഴി മലബന്ധത്തിന് പരിഹാരമുണ്ടാകും. ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല്‍ ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്‍ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന്‍ സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര്‍ ഓറഞ്ച് ജ്യുസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി സേവിച്ചാല്‍ കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും .മൂത്രാശോധന , നീരുകെട്ടല്‍ എന്നിവയുള്ളപ്പോള്‍ ഓറഞ്ച് ജ്യൂസ് കരിക്കിന്‍ വെള്ളം ചേര്‍ത്ത് കുടിക്കുന്നത് നന്ന്. ഓറഞ്ച് ശീലമാക്കിയാല്‍ ശരീരത്തിന് സ്ഥായിയായ രോഗപ്രതിരോധശേഷിയും ഓജസ്സുമൊക്കെ ലഭിക്കും.
കഠിനമായ ദഹനക്കേട് മാറ്റാനും ഓ

ജി.എസ് ഉണ്ണികൃഷണന്‍ നായര്‍മാതൃഭൂമി
ഡിസംബര്‍ 25, 2001
വളരെ വിജ്ഞാനപ്രദം
ReplyDelete