നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു.
02.09.2011
വിജ്ഞാനപ്രഥമായപോസ്റ്റുകള്‍. അഭിനന്ദനം.
ReplyDeletethaanks dear
ReplyDelete