Search This Blog

Thursday, July 10, 2008

അള്‍സര്‍ അകറ്റാന്‍ കാബേജ്‌

പല രോഗങ്ങളും ശമിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്‌ കാബേജ്‌. ധാതുക്കളും ക്ഷാരഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതില്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്‌. 100 ഗ്രാം കാബേജില്‍ വിറ്റാമിന്‍ സി യുടെ തോത്‌ 124 മില്ലി ഗ്രാമാണ്‌. കാത്സ്യല്‍ 39 മില്ലിഗ്രാമും ഫോസ്ഫറസ്‌ 44 മില്ലിഗ്രാമുമുണ്ടാകും. പച്ചയിനം കാബേജില്‍ വിറ്റാമിന്‍ - എ യുടെ അളവ്‌ കൂടുതലാണ്‌. അധികമായി പാചകം ചെയ്യുന്തോറും കാബേജിന്റെ പോഷകഗുണവും ദഹനശേഷിയും കുറയുന്നു.

കുടല്‍ വൃണത്തിന്‌ (അള്‍സര്‍) ഏറ്റവും നല്ല ചികിത്സയാണ്‌ കാബേജ്‌ ജ്യൂസിന്റെ ഉപയോഗം. കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ തന്നെ ' സ്റ്റാന്‍ഫോര്‍ഡ്‌ സ്കൂള്‍ ഓഫ്‌ മെഡിസിനിലെ ' ഡോ. ഗാര്‍ണറ്റ്‌ ചെനി അള്‍സര്‍ ചികിത്സക്ക്‌ കാബേജ്‌ ജ്യൂസ്‌ ഉപയോഗിച്ചിരുന്നു. കാബേജിലയിലുള്ള ' വിറ്റാമിന്‍ - യു ' ആണ്‌ അള്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന്‌ അദ്ദേഹം കണ്ടെത്തി . പാചകവേളയില്‍ ഇത്‌ നഷ്ടമാകും. 90 മുതല്‍ 180 ഗ്രാം കാബേജില സത്ത്‌ ദിവസവും 3 തവണ ഭക്ഷണത്തിനു മുന്‍പായി സേവിക്കാനാണ്‌ ശുപാര്‍ശ ചെയ്യപ്പെടുന്നത്‌. സസ്യ ഭക്ഷണം തന്നെ കഴിക്കുകയും വേണം.

അധിക മേദസ്സുണ്ടാക്കുന്നത്‌ തടയാന്‍ കാബേജിനാവുമെന്ന്‌ സമീപകാല പഠനങ്ങള്‍ തെളിയിച്ചു. കാബേജിലുള്ള ' റ്റാട്രോണിക്‌ അംളം പഞ്ചസാരയും മറ്റു കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പായി മാറുന്നത്‌ തടയും. മാത്രമല്ല കാബേജ്‌ സാലഡായി കഴിക്കുന്നത്‌ വയറ്‌ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇതിന്റെ കലോറി മൂല്യവും കുറവാണ്‌. കുടലിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം മാറാനും കാബേജില കഴിച്ചാല്‍ മതി. അകാല വാര്‍ദ്ധക്യം തടയാന്‍ കാബേജിാ‍നാവുമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിലുള്ള നിരവധി ഘടകങ്ങള്‍ ശരീരത്തിനു പ്രതിരോധ ശേഷി പകരും.

കാബേജിലുള്ള ചില വിറ്റാമിനുകള്‍ രക്ത ധമനികളെ ശക്തിപ്പെത്തുകയും മൂത്രാശയക്കല്ല്‌ രൂപപ്പെടുന്നത്‌ തടയുകയും ചെയ്യും കാബേജിലെ സള്‍ഫര്‍, അയഡിന്‍, ക്ലോറിന്‍ എന്നിവയുടെ സാന്നിദ്ധ്യം ആമാശയത്തിലേയും കുടലിലേയും ശ്ലേഷ്ടപടലത്തെ ശുദ്ധിയാക്കുമെന്ന്‌ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്‌.

പരുക്കള്‍, പൊള്ളല്‍, തൊലിയിലെ വിണ്ട്‌ കീറല്‍ എന്നിവ പൊറുപ്പിക്കാന്‍ കാബേജില വെച്ചു കെട്ടാറുണ്ട്‌. ഇലയിലെ ഞരമ്പുകള്‍ മാറ്റിയതിനു ശേഷം ചെറു ചൂടോടെയാണ്‌ ഒന്നിനു മീതെ ഒന്നായി വെച്ച്‌ തുണി ഉപയോഗിച്ച്‌ കെട്ടി വെക്കുക. പല ഗുണങ്ങളും ഉള്ള പച്ചക്കറിയാണെങ്കിലും കാബേജും കാബേജ്‌ ജ്യൂസും അമിതമായോ മുഖ്യ ഭക്ഷണമായോ കഴിക്കുന്നത്‌ നന്നല്ല. ഇത്‌ തൊണ്ട വീക്കം ഉണ്ടാക്കാനിടയുണ്ട്‌. മിതമായ തോതില്‍ സാലഡായും മറ്റും കഴിക്കുന്നതാണ്‌ ഉചിതം.


ജി.എസ്‌ ഉണ്ണികൃഷണന്‍ നായര്‍
മാതൃഭൂമി ദിനപത്രം

3 comments:

 1. നന്ദി ഈ അറിവ് പങ്കു വച്ചതിന്....

  സസ്നേഹം,

  ശിവ.

  ReplyDelete
 2. വളരെ പ്രയോജനപ്രദമായ ലേഖനം. മേല്‍പ്പറഞ്ഞ ഉപയോഗങ്ങള്‍ മാത്രമല്ല, അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ കാബേജ്‌ ഒട്ടു മിക്ക ക്യാന്‍സറുകള്‍ക്കും, ഐഡ്‌സ്‌, ഡെന്‍ഗിപ്പനി, പക്ഷിപ്പനി മുതലായവയ്ക്കും വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്‌. വരട്ടുചൊറി, പിത്തശൂല, ആമവാതം, കരപ്പന്‍, കണ്ടകശനി മുതലായവയ്ക്ക്‌ കാബേജ്ജ്‌ ഉത്തമൗഷധമാണെന്ന് ആര്‍ക്കാണറിയില്ലാത്തത്‌?

  ReplyDelete
 3. really,this is an informative post...sorry,malayalam type cheyyaan pattunnilla...
  evideyo oru pishaku...

  cabbage,leafy vegetable il pedum ennu thonnunnu alle?

  ReplyDelete

പിന്തുടരുന്നവര്‍

Back to TOP