
ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക് ഒരു " കാര്‍ഡിയക് ടോണിക് " കൂടിയാണിത്. അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യയളവ് പാലും കുട്ടിചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്‍മേഷം വീണ്ടെടുക്കാം. വിവിധ തരം പനികള്‍ക്കും ഈ ഔഷധം നല്ലതാണ്.ആര്‍ത്തവ സംബന്ധമായ ക്രമക്കേടുകള്‍ പരിഹരിക്കുവാന്‍ ചെമ്പരത്തി പ്പൂവ് ഉണക്കിപ്പൊടിച്ച് ഒരാഴ്ചക്കാലം തുടര്‍ച്ചയായി കഴിക്കുന്ന പതിവുണ്ട്. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസര്‍ജ്ജനത്തിനും സഹായിക്കുന്നു.
"ജപകുസുമം കേശവിവര്‍ധനം" എന്നാണ് ചെമ്പരത്തിയെ കുറിച്ച് പറയുന്നത്. മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.
സുരേഷ് മുതുകുളം
മാതൃഭൂമി ദിനപത്രം
good
ReplyDelete