പിത്ത ഗുളിക മാഹത്മ്യം
വിമല്‍ കോട്ടക്കല്‍
പരപ്പനങ്ങാടി എന്ന് കേള്‍ക്കുമ്പോള്‍ പഴമക്കാരുടെ മനസ്സിലേക്ക് ഒരു കറുകറുത്ത ഗുളിക ഉരുണ്ടുരുണ്ട് വരും. ഒന്നര നൂറ്റാണ്ടായി നിരവധി രോഗികള്‍ക്ക് ശാന്തിയേകിയ 'പരപ്പനങ്ങാടി ഗുളിക ' എന്നറിയപ്പെട്ടിരുന്ന 'പിത്ത സംഹാരി ഗുളിക' .ഒരു പക്ഷേ ഇന്ത്യയില്‍തന്നെ പരപ്പനങ്ങാടിയില്‍ മാത്രമായിരിക്കും പിത്ത രോഗങ്ങള്‍ക്ക് മാത്രമായി ഒരു ഒറ്റമൂലി ഗുളിക നിര്‍മിക്കുന്നത്.
പിത്ത ഗുളികയെന്ന ഈ അത്ഭുത ഗുളികയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. 1850 കാലഘട്ടത്തില്‍ താനൂരില്‍ ജീവിച്ചിരുന്ന അബ്ദുറഹിമാന്‍ ഷേക്ക് എന്ന സൂഫിവര്യന്‍ പരപ്പനങ്ങാടി ഉള്ളണത്തെ പുതിയ ഒറ്റയില്‍ കുടുംബത്തിലെ കോയ മുസ്ലിയാര്‍ക്ക് പകര്‍ന്ന് നല്‍കിയതാണ് ഈ ഗുളികയുടെ രഹസ്യക്കൂട്ട്.
ഒരു തികഞ്ഞ കര്‍ഷക കുടൂംബമായിരുന്ന ഒറ്റയില്‍ കുടുംബം അന്നു മുതല്‍ പിത്ത രോഗ ചികിത്സ തുടങ്ങി. ഇന്ന് ഈ പാരമ്പര്യം തുടരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഐ എന്‍ ടി യു സി ജില്ലാ ട്രഷററുമായ പി.എ സലാമാണ്. ബാപ്പ മുഹമ്മദില്‍ നിന്നാണ് ഈ ഔഷധരഹസ്യം സലാം സ്വന്തമാക്കിയത്. 1998 ല്‍ ബാപ്പ മരിച്ചപ്പോള്‍ ഗുളിക നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെച്ചു. എന്നാല്‍ ആളുകളുടെ നിര്‍ബന്ധപ്രകാരം 2000 ല്‍ വീണ്ടും ലൈസന്‍സ് സംഘടിപ്പിച്ച് നിര്‍മാണം തുടരുകയായിരുന്നുവെന്ന് സലാം പറയുന്നു. മറ്റ് ചികിത്സാ രീതികളൊന്നും ഇദ്ധേഹം പഠിച്ചിട്ടില്ല.
പിത്തഗുളികയെ കുറിച്ച് സലാം - ഇത് പിത്തരോഗത്തിനുള്ളത് മാത്രമല്ല. തലചുറ്റല്‍, നെഞ്ചിടിപ്പ്, കിതപ്പ്, കൃമിശല്യം, ശോധനക്കുറവ് , ചൊറി, ചിരങ്ങ്, ഉറക്കക്കുറവ്, തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് ഈ ഗുളിക സിദ്ധൌഷധമാണ്. പഴക്കം ചെന്ന ഗ്യാസ്ട്രബിളിനും പ്രമേഹനിയന്ത്രണത്തിനും ഇത് ഉത്തമമത്രേ.
ഒരു കാലത്ത് പാലക്കാട്, വയനാട്. തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്ന് കാല്‍ നടയായി പരപ്പനങ്ങാടിയിലേക്ക് പിത്ത ഗുളിക വാങ്ങാന്‍ ആളുകള്‍ വന്നിരുന്നു. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു പോലും പിത്ത ഗുളികയ്ക്കായി ഇവിടെ ആളുകള്‍ വന്നിരുന്നതായി പഴമക്കാര്‍ പറയുന്നു.
രണ്ട് രഹസ്യ പച്ചമരുന്നുകൂട്ടുകള്‍ക്ക് പുറമേ അന്നഭേദി സിന്ദൂരം, സന്നിനായകം, ചെറുനാരങ്ങ, ആവണക്കെണ്ണ തുടങ്ങിയവയാണ് ഗുളികയുടെ ചേരുവകള്‍. ഈ യന്ത്രവല്‍കൃത കാലത്തും സ്ത്രീകള്‍ അമ്മിയിലരച്ച് കൈയിലിട്ട് ഉരുട്ടിയാണ് ഗുളികകള്‍ നിര്‍മിക്കുന്നത്.
പരപ്പനങ്ങാടി കോര്‍ട്ട് റോഡിനടുത്ത് സലാം ഫാര്‍മ എന്ന സ്ഥാപനം നടത്തുകയാണ് സലാം. ഫോണ്‍ : 9895270023, 0494 2410904 (ഓഫീസ്)
മാതൃഭൂമി ദിനപത്രം
2009 ഫെബ്രുവരി
Search This Blog
Sunday, March 22, 2009
Subscribe to:
Post Comments (Atom)
This blog is real good.I came to your blog thru wiki while searching for koovalam.But will these deatils be true and proven?
ReplyDelete