ഏറെ ഔഷധഗുണമുള്ളതും ഫലസംഋദ്ധവുമായ ഈ ഫലത്തില്‍ ആപ്പിള്‍, വാഴപ്പഴം, പേരക്ക തുടങ്ങിയവയേക്കാള്‍ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളമുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നാരുകള്‍ അധികമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയക്കും സഹായകമാണ്. ഇതിന്റെ ആന്റി ഓക്സീകരണ ഗുണത്താല്‍ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും കഴിയും.
ശരീരത്തിനാവശ്യമായ എന്‍സൈമുകളും ധാതുലവണങ്ങളും പ്രോട്ടീനുകളും പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആല്‍ക്കലൈഡുകള്‍, പോളി സാക്കറൈഡുകള്‍, ഫ്ലോവനോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ലെക്റ്റിനുകള്‍, സാപ്പോണിനുകള്‍ എന്നിവയും വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഇരുമ്പ്, കാല്‍സ്യം, തയാമിന്‍, പൊട്ടാസ്യം, നിയാസിന്‍ എന്നിവയും പപ്പായയിലുണ്ട്.
പച്ചപപ്പായ കൃമിശല്യമുള്ളവര്‍ക്കു നല്ലതാണ്. അതിനാല്‍, കൊച്ചുകുട്ടികളെ ഇതു കൊടുത്തു ശീലിപ്പിക്കാം. വിരശല്യവും ഒഴിവായിക്കിട്ടും. വയറുകടിക്കും മൂലക്കുരുവിനും ശമനമേകും. ആവിയില്‍ വേവിച്ച ഇതിന്റെ ഇല ഇലക്കറിയായുപയോഗിക്കുന്നത് മൂത്രാശയരോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും നല്ലതാണ്. മൂത്രം സുഗമമായി പോവാനും സഹായിക്കും. പഴുത്ത പപ്പായ ഗ്യാസിന്റെ വിഷമമില്ലാതാക്കും. മൂത്രനാളികളിലെ വ്രണം, വീക്കം, അര്‍ശ്ശസ് എന്നിവ ദൂരീകരിക്കാനും ദുര്‍മേദസ്സു മാറാനും ഉത്തമമാണിത്. പപ്പായ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സാധിക്കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. പപ്പായിന്‍, വെജിറ്റബിള്‍ പെപ്സിന്‍ എന്നീ എന്‍സൈമുകള്‍ വിശപ്പുണ്ടാക്കാനും ദഹനവ്യവസ്ഥ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. മൂപ്പെത്തിയ പപ്പായ കരളിന്റെയും പ്ലീഹയുടെയും വീക്കം ശമിപ്പിക്കും. പഴുത്ത പപ്പായ പിത്തശമനിയാണ്. കഫ-വാത ദോഷങ്ങളെ ഇല്ലാതാക്കും. കഫം ഇളക്കി ചുമയ്ക്ക് ആശ്വാസം നല്‍കും. മനുഷ്യശരീരത്തിന്റെ പുറമെയുണ്ടാവുന്ന പുഴുക്കടി, മറ്റു ത്വഗ്‌രോഗങ്ങള്‍ എന്നിവയ്ക്കു പപ്പായയുടെ കറ ഫലപ്രദമാണ്. മെക്സിക്കോ തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലാണു പപ്പായ(രമൃശരമ ുമുമ്യമ) കൂടുതലായും കണ്ടുവരുന്നത്. പോര്‍ച്ചുഗീസ് പദമായ പപ്പൈയ എന്നതില്‍നിന്നാണു പപ്പായ ഉണ്ടായത്. കപ്ലങ്ങ, ഓമയ്ക്ക, കപ്പയ്ക്കാ, കറുമൂസ എന്നിങ്ങനെ മലയാളത്തില്‍ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
റജാ റമദാന്‍
thejasdaily
No comments:
Post a Comment