പോഷക സമൃദ്ധം, രോഗ സംഹാരി, അണുനാശിനി - തേനിന്റെ ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ഒരനുഗ്രഹമാണ് തേന്‍. പ്രാചീന കാലം മുതല്‍ തേനിന്റെ ഗുണം മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. അതിന്റെ തെളിവാണ് ഈജിപ്ഷ്യന്‍ പിരമിഡുകളില്‍ ഫറൊവമാരുടെ മമ്മികള്‍ക്ക് സമീപം പോലും തേന്‍ നിറച്ച ഭരണികള്‍ കണ്ടെത്തിയിട്ടുള്ളത്. ഭാരതീയ ആചാര്യന്‍മാര്‍ പൌരാണിക കാലം മുതല്‍ക്ക് തന്നെ തേനിന് രോഗ ചികിത്സയില്‍ ശ്രേഷ്ട സ്ഥാനം നല്‍കിയിരുന്നു. ആചാര്യന്‍മാരുടെ കണ്ടെത്തലുകള്‍ തെറ്റല്ലെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.
ശരിക്കും ഒരു ഗൃഹ വൈദ്യന്റെ പ്രയോജനം ചെയ്യുന്ന ഒന്നാണ് തേന്‍. വയറിന്റെ ഏറ്റവും നല്ല സുഹൃത്താണ് തേന്‍. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ ദഹനമുണ്ടാകുകയും ആമാശയത്തിലെ അമ്ലത്തം (അസിഡിറ്റി) ക്രമീകരിക്കപ്പെടുകയും ചെയ്യും. അമ്ലത്തം ഉയരുന്നത് കൊണ്ടുണ്ടാകുന്ന ആമാശയ നീര്‍ക്കെട്ട് , ആമാശയ വൃണങ്ങള്‍, എന്നിവക്ക് പ്രതിവിധിയായി തേന്‍ നിര്‍ദ്ധേശിക്കാറുണ്ട്. തിളപ്പിച്ചാറ്റിയ 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത്കഴിക്കുന്നത് നല്ല ഫലം ചെയ്യും. പക്ഷേ ശ്രദ്ധിക്കേണ്ടത് ഇതാണ്. ആഹാരത്തിനു തൊട്ട് മുമ്പാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അമ്ലത്തം ഉയരും. ഈ ചികിത്സ രണ്ടാഴ്ച മുതല്‍ രണ്ട് മാസം വരെ തുടരാം.
പൊതുവേ ഉള്ള ആരോഗ്യ സ്ഥിതി കൈവരിക്കാനും ക്ഷീണമകറ്റാനും രക്‌തത്തിലെ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താനും ആറാഴ്ചക്കാലം ദിവസേന നൂറു ഗ്രാം വീതം തേന്‍ കഴിച്ചാല്‍ മതി. ആഹാരത്തിനിടയില്‍ 30 ഗ്രാം, 40 ഗ്രാം, 30 ഗ്രാം എന്നിങ്ങനെ മൂന്ന് തവണയായി കഴിക്കേണ്ടതാണ്. എന്നാല്‍ തേനിന്റെ അളവ് ദിവസേന 200 ഗ്രാം ആയാല്‍ അത് ദോഷം ചെയ്യും.രക്തക്കുഴല്‍ വികസിപ്പിക്കാനും രക്‌തപര്യയനം സാധരണ ഗതിയിലാക്കാനും സഹായിക്കുന്ന ഗ്ലൂക്കോസാണ് തേനില്‍ അടങ്ങിയിട്ടൂള്ളത്. ഹൃദ്രോഗമകറ്റാനും തേനിന് കഴിയുമെന്ന് പറയുന്നത് അത് കൊണ്ടാണ്.
രണ്ട് ടീ സ്പൂണ്‍ തേന്‍ കലര്‍ത്തിയ ചുടുവെള്ളം ഉറങ്ങുന്നതിനു 1 മണിക്കൂര്‍ മുമ്പ് കഴിക്കുക. നല്ല ഉറക്കം കിട്ടും. ആരോഗ്യമുള്ളവരും കുട്ടികളും ഇടക്കിടെ തേന്‍ കഴിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും. കുട്ടികള്‍ക്ക് റൊട്ടി, ചപ്പാത്തി എന്നിവയില്‍ തേന്‍ പുരട്ടി കൊടുത്താല്‍ കൃമിയെ നശിപ്പിക്കാന്‍ സഹായിക്കും. ജലദോഷത്തിന് തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കാം. ത്രിഫല ചൂര്‍ണ്ണത്തില്‍ തേനും പനിനീരും ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മുഖത്തെ പാടുകള്‍ മാറും. മുഖം ശോഭയുള്ളതാകും. കുരുമുളകും എള്ളും ചേര്‍ത്ത് പൊടിച്ചതില്‍ ശര്‍ക്കര, തേന്‍ എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ ആസ്തമക്ക് ആശ്വാസമുണ്ടാകും. ആടലോടകത്തിനെ അര ഔണ്‍സ് ഇലച്ചാറില്‍ പത്ത് കുരുമുളക് പൊടിച്ചതും തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമക്ക് ശമനമുണ്ടാകും. ഗര്‍ഭിണികള്‍ പതിവായി അര ഔണ്‍സ് തേന്‍ കഴിക്കുന്നത് മുലപ്പാല്‍ ധാരാളമുണ്ടാകാന്‍ സഹായിക്കും.
നല്ല തേനിന് പശുവിന്‍ നെയ്യിന്റെ മണമുണ്ടാകും. തേനും അല്‍പം ചുണ്ണാമ്പും കയ്യില്‍ വെച്ച് മര്‍ദ്ധിച്ചാല്‍ ശുദ്ധ തേനാണെങ്കില്‍ ഉള്ളം കയ്യില്‍ ചൂടനുഭവപ്പെടും. ഒരു ഗ്ലാസ് വെള്ളത്തില്‍ തുള്ളി തുള്ളിയായി ഒഴിക്കുമ്പോള്‍ നല്ല തേനാണെങ്കില്‍ അത് തുള്ളീ യായി തന്നെ അടിയില്‍ പോവുകയും സാവധാനം വെള്ളത്തില്‍ അലിയുകയും ചെയ്യും. ഒരു തുള്ളി തേന്‍ വെള്ള ക്കടലാസില്‍ ഒഴിച്ചാല്‍ , തേനിലെ ജലംശം കടലാസില്‍ പതിയുകയാണെങ്കില്‍ അത് മായം ചേര്‍ത്തതണെന്ന് അനുമാനിക്കാം . നല്ല തേനാണെങ്കില്‍ എത്ര നാള്‍ സൂക്ഷിച്ചു വെച്ചാലും അതിന്റെ ഔഷധ ഗുണം നഷ്ടമാവില്ല.
വീര്യമുള്ള ഔഷധങ്ങള്‍ പോലെയാണ് തേനും. കടുത്ത പ്രമേഹം, ചൊറി, ചിരങ്ങ് എന്നിവക്ക് തേന്‍ വിരോധമാണ്.
എം പി അയ്യപ്പദാസ് മാര്‍ത്തണ്ഡം
മാതൃഭൂമി ദിനപത്രം
Search This Blog
Subscribe to:
Post Comments (Atom)
No comments:
Post a Comment