Search This Blog

Saturday, May 29, 2010

പല്ല്‌ തേക്കൂ; ഹൃദയത്തെ രക്ഷിക്കൂ

ലണ്ടന്‍: ദിവസം രണ്ടുനേരം പല്ല്‌ തേക്കാന്‍ മടിക്കുന്നവര്‍ സ്വന്തം ഹൃദയത്തെയാണ്‌ അപകടത്തിലാക്കുന്നതെന്നു ഗവേഷകര്‍. 11,000 പേരില്‍ ഗവേഷണം നടത്തിയ സ്കോട്ടിഷ്‌ സംഘമാണ്‌ മോണരോഗവും ഹൃദയസംബന്ധമായ തകരാറുകളും തമ്മില്‍ ബന്ധമുണെ്ടന്ന പഴയ കണെ്ടത്തലില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്‌.
വായയുടെ ശുദ്ധി ഹൃദയാരോഗ്യത്തില്‍ ഒരു പ്രധാന ഘടകമാണെന്നാണ്‌ സംഘം പറയുന്നത്‌.
വായയും മോണയുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുന്ന വീക്കവും മുറിവും ഹൃദയധമനികളില്‍ തടസ്സമുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണെ്ടത്തിയിട്ടുള്ളതാണ്‌.
എന്നാല്‍, ഇതാദ്യമായാണ്‌ പല്ലുതേക്കുന്ന ഇടവേളയും ഹൃദ്രോഗവും നേരിട്ടു ബന്ധമുണേ്ടാ എന്ന പഠനം നടത്തിയത്‌.
പല്ലുതേക്കുന്നതിന്റെ ഇടവേളയോടൊപ്പം പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യശീലങ്ങള്‍, എത്ര തവണ ദന്തരോഗ വിദഗ്ധനെ കാണാറുണ്ട്‌ തുടങ്ങിയവ സംബന്ധമായ വിവരങ്ങള്‍ ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ നിന്നു ശേഖരിച്ചു. ഒപ്പം വ്യക്തിയുടെയും കുടുംബത്തിന്റെയും ഹൃദ്രോഗസംബന്ധമായ ചരിത്രവും മനസ്സിലാക്കി.
പങ്കെടുത്തവരില്‍ 10ല്‍ ആറു പേര്‍ ആറു മാസത്തിലൊരിക്കല്‍ ദന്തരോഗവിദഗ്ധനെ കാണുന്നവരായിരുന്നു. 10ല്‍ ഏഴുപേര്‍ ദിവസം രണ്ടുനേരം പല്ല്‌ തേക്കുന്നവരും. എട്ടു വര്‍ഷം നടത്തിയ പഠനത്തില്‍ ഇതില്‍ 5,55 പേര്‍ക്കു ഹൃദ്രോഗ ലക്ഷണങ്ങള്‍ കണെ്ടത്തി. അതില്‍ 170 എണ്ണം കടുത്തതായിരുന്നു.
മറ്റു ഘടകങ്ങളോടൊപ്പം ബ്രഷ്‌ തേക്കുന്ന കാര്യവും കൂടി പരിഗണനയിലെടുത്തപ്പോള്‍ ദിവസം രണ്ടുനേരം പല്ലു തേക്കാത്തവരില്‍ ഹൃദ്രോഗസാധ്യത 70 ശതമാനും വര്‍ധിക്കുന്നതായി കണെ്ടത്തി.
കൃത്യമായി പല്ലു തേക്കാത്തത്‌ വായയില്‍ ബാക്ടീരിയകള്‍ വളരാനും അതു മോണരോഗങ്ങള്‍ക്കും ഇടയാക്കും. ഇതാണ്‌ ഹൃദ്രോഗത്തെ സ്വാധീനിക്കുന്നതെന്നു ബ്രിട്ടീഷ്‌ ഹേര്‍ട്ട്‌ ഫൌണേ്ടഷനിലെ മുതിര്‍ന്ന ഹൃദ്രോഗ വിദഗ്ധന്‍ ജൂഡി ഒ സുള്ളിവന്‍ പറഞ്ഞു.
എന്നാല്‍, വായയുടെ അനാരോഗ്യം നേരിട്ടു ഹൃദ്രോഗത്തിനു കാരണമാവുന്നുണേ്ടാ അതോ സാധ്യത വര്‍ധിപ്പിക്കുക മാത്രമാണോ ചെയ്യുന്നത്‌ എന്നതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു ഗവേഷണത്തിനു നേതൃത്വം കൊടുത്ത ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജിലെ റിച്ചാര്‍ഡ്‌ വാട്ട്‌ പറഞ്ഞു.

തേജസ് ദിനപത്രം-29.05.2010

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP