വയസ്സ് 40 കഴിഞ്ഞാലുള്ള ആരോഗ്യമാണ് വാര്‍ധക്യകാലത്തു പൊതുവില്‍ ആരോഗ്യം എങ്ങനെയായിരിക്കുമെന്നു നിര്‍ണയിക്കുന്നത്. ടെക്സസ് സര്‍വകലാശാലയിലെ വൈദ്യശാസ്ത്ര വിദഗ്ധന്‍മാരും ഡാലസിലെ കൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും നടത്തിയ വ്യത്യസ്ത പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. അരലക്ഷത്തിലധികം ആളുകളെ വര്‍ഷങ്ങളോളം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരില്‍ ഹൃദയാരോഗ്യം വ്യക്തമാക്കുന്ന ട്രെഡ് മില്‍ ടെസ്റ്റ് പോലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തശേഷം ഭിഷഗ്വരന്‍മാര്‍ പറയുന്നത്, മധ്യവയസ്സില്‍ വ്യായാമം നിര്‍ത്തേണ്ട എന്നുതന്നെയാണ്. 40ാമത്തെ വയസ്സില്‍ നിങ്ങള്‍ക്കെത്ര കിലോമീറ്റര്‍ ഓടാന്‍ പറ്റുമെന്നു പരിശോധിച്ചാല്‍ 80ാം വയസ്സില്‍ നിങ്ങളുടെ ഹൃദയാരോഗ്യം നിര്‍ണയിക്കാമെന്നു ഗവേഷണത്തിനു നേതൃത്വം കൊടുത്ത ഡോ. ജാററ്റ് ഡി ബാരി പറയുന്നു.
50ാം വയസ്സില്‍ ഒരു മെയില്‍ എട്ടു മിനിറ്റ്കൊണ്ട് ഓടുന്ന പുരുഷനും അതിന് ഒമ്പത് മിനിറ്റെടുക്കുന്ന സ്ത്രീയും നല്ല ആരോഗ്യമുള്ളവരാണ്. എന്നാല്‍, ആരോഗ്യമെന്നതു വംശം, ലിംഗം, പ്രായം എന്നിവയുമായി ബന്ധപ്പെട്ടതായതിനാല്‍ ഈ മാനദണ്ഡം സാര്‍വജനീനമല്ല. അതിനാല്‍ ഗവേഷണഫലം വായിച്ച ഉടനെ, ഉടുപ്പുമാറ്റി ഓടാനിറങ്ങരുതെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ദിവസവും അരമണിക്കൂര്‍ നടന്നതുകൊണ്ടു മാത്രം പൂര്‍ണ ആരോഗ്യവാനാണെന്നു കരുതുകയുമരുത്. പക്ഷേ, ദിവസത്തില്‍ 18 മണിക്കൂറും സോഫയിലോ ചാരുകസേരയിലോ ഇരിക്കുന്നത് അവസാനിപ്പിക്കുകയെന്നതാണ് ആരോഗ്യം വീണെ്ടടുക്കാനുള്ള ആദ്യ നിബന്ധന.
തേജസ് ദിനപത്രം
No comments:
Post a Comment