Search This Blog

Wednesday, January 18, 2012

കപ്പതിന്ന് ആരോഗ്യം നേടാം

ലോകത്തെ 80 കോടി ജനങ്ങളുടെ മുഖ്യ ആഹാരം അരിയോ ഗോതമ്പോ ചോളമോ അല്ല. നമ്മള്‍ മരച്ചീനി, കൊള്ളിക്കിഴങ്ങ്, പൂള തുടങ്ങിയ പേരുകളില്‍ വിളിക്കുന്ന കപ്പയാണ്. അതിശയിക്കേണ്ട. അരിയും ഗോതമ്പും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ പോറ്റുന്നത് ഈ വേരാണ്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ നിന്ന് 16, 17 നൂറ്റാണ്ടുകളില്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും കരീബിയനിലെയും ട്രോപ്പിക്കല്‍ സബ് ട്രോപ്പിക്കല്‍ പ്രദേശങ്ങളിലെത്തിയതാണ് കപ്പ. ഏതുമണ്ണിലും വളരാനും വരള്‍ച്ചയെ നേരിടാനുമുള്ള കഴിവും കീടബാധ കാര്യമായി ഇല്ലാത്തതും കപ്പയെ ഈ നാടുകളിലെ മുഖ്യവിളകളിലൊന്നാക്കി. പ്രധാന ആഹാരമാക്കി. അങ്ങനെ വികസ്വര രാജ്യങ്ങളുടെ പട്ടിണി നിവാരിണിയും പഞ്ഞകാലത്തേക്കുള്ള കരുതിവെപ്പും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കരുതല്‍ ശേഖരവുമായി കപ്പ.

ആഫ്രിക്കയും ഏഷ്യയുമാണ് ഭക്ഷ്യവസ്തു എന്ന നിലയില്‍ കപ്പയുടെ ഏറ്റവും വലിയ വിപണികള്‍. ലാറ്റിന്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നൈജീരിയയാണ് ലോകത്ത് ഏറ്റവുമധികം കപ്പയുത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ തായ്‌ലന്‍ഡും വിയറ്റ്‌നാമും ഇന്‍ഡൊനീഷ്യയുമാണ് കപ്പ കയറ്റുമതിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയിലെ കപ്പയില്‍ 80 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് കേരളവും തമിഴ്‌നാടുമാണ്.

തുടര്‍ന്ന് വായിക്കുക

News @ Mathrubhumi Agriculture
Posted on: 06 Jan 2012
http://www.mathrubhumi.com/agriculture/story-242610.html

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP