ആപ്പിള്‍ ജ്യൂസ് കുടിക്കുന്ന കുട്ടികളില്‍ ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്ന് ബ്രിട്ടീഷ് ശാസ്‌ത്രജ്ഞര്‍. ഹൃദ്രോഗം, കാന്‍സര്‍ മുതലാ യ രോഗങ്ങളെ പ്രതിരോധിക്കാന്‍ ആപ്പിള്‍ ജ്യൂസിനുള്ള കഴിവ് തെളി യിക്കപ്പെട്ടതാണ്. വിറ്റമിന്‍ സിയ്ക്കു പുറമെ എല്ലുകള്‍ക്ക് ആരോഗ്യം നല്‍കുന്ന ബോറോണ്‍ എന്ന ധാതുവും ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയി
ട്ടുണ്ട്. ലണ്ടനിലെ അഞ്ചുമുതല്‍ പത്തുവയസുവരെയുള്ള കുട്ടികളെ യാണ് അബെര്‍ഡീന്‍ യൂണിവേഴ്സിറ്റിയിലെ പീറ്റര്‍ ബേര്‍ണിയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പഠനവിധേയരാക്കിയത്.
കുട്ടികള്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിന്റെ അളവും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ടോ എന്നും അവര്‍ രക്ഷിതാക്കളോട് ചോദിച്ചു മനസിലാക്കി. ആസ്ത്മയും ആപ്പിള്‍ ജ്യൂസ് ഉപയോഗവും തമ്മിലുള്ള ബന്ധമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ആസ്ത്മ വരാന്‍ സാധ്യതയുണ്ടെന്നതിന്റെ പ്രധാനലക്ഷണങ്ങളിലൊന്നായ ശ്വാസം മുട്ടലും ആപ്പിള്‍ ജ്യൂസ് കുടിക്കുന്നതും തമ്മിലു ള്ള ബന്ധം ശക്‌തമായിരുന്നു.
ഫ്രഷ് ജ്യൂസ് മാത്രമല്ല, കോണ്‍സന്‍ട്രേറ്റുകളില്‍ നിന്നുണ്ടാകുന്ന പഴ ച്ചാറുകളും ഗുണം ചെയ്യും. ആപ്പിളിലടങ്ങിയ ഫ്‌ളേവനോയിഡുകള്‍, ഫിനോലിക് ആസിഡ് മുതലായ ഫൈറ്റോ കെമിക്കലുകള്‍ ആണ് ആസ്ത്മയെ അകറ്റാന്‍ സഹായിക്കുന്നത്. ആപ്പിളും ശ്വാസകോശാ രോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബ്രിട്ടനിലെ നാഷനല്‍ ഹാര്‍ട്ട് ആന്‍ഡ് ലങ്ങ് അസോസിയേഷനാണ് ഈ പഠനം നടത്തിയത്.
മനോരമ
Search This Blog
Subscribe to:
Post Comments (Atom)
No comments:
Post a Comment