കാപ്പി കുടിച്ചാല്‍ സ്കിന്‍ കാന്‍സര്‍ പ്രതിരോധിക്കാമോ? ഇത്തരമൊരു പ്രതീക്ഷയ്ക്കു സാധ്യതയുണ്ടെന്നു പറയുന്നു ഗവേഷകര്‍. കാപ്പിയിലെ കഫൈന്‍ ഘടകമാണ് ഈ ജാലവിദ്യയ്ക്കു പിന്നിലത്രേ. അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ നടത്തിയ ചര്‍മകോശങ്ങളില്‍ കാണുന്ന പ്രത്യേക പ്രൊട്ടീനുകളുടെ (എടിആര്‍) പ്രവര്‍ത്തനം കഫൈന്‍ തടസ്സപ്പെടുത്തുന്നതായാണു ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്. ഇതുവഴി ഈ കോശങ്ങള്‍ക്കു സ്വയം നശിക്കേണ്ടിവരുന്നു.
കേടായ കോശങ്ങള്‍ തുടര്‍ന്നു വളരാന്‍ സഹായിക്കുന്നത് എടിആര്‍ ഘടകമാണ്. ഇത് തടയുന്നതുമൂലം കൂടുതല്‍ കോശങ്ങളിലേക്കു കാന്‍സര്‍ പടരാനുള്ള സാധ്യതകൂടിയാണ് കഫൈന്‍ പ്രതിരോധിക്കുന്നതത്രേ. അതേ സമയം സാധാരണ കോശങ്ങളില്‍ കഫൈന്‍ മറ്റു മാറ്റങ്ങള്‍ വരുത്തുന്നുമില്‍ള. ഒരു ഡോസ് റേഡിയേഷന്‍ നല്‍കിക്കഴിഞ്ഞ കോശങ്ങള്‍ തുടര്‍ന്ന് സ്വാഭാവികമായി നശിക്കുന്നതിനുള്ള സൌകര്യമാണു കഫൈന്‍ ഒരുക്കുന്നത്.
News: Manorama
No comments:
Post a Comment