Search This Blog

Saturday, February 19, 2011

ശുദ്ധീകരിച്ച ജലം ആരോഗ്യത്തിനു ഹാനികരം!

ജലത്തിലൂടെ വരുന്ന അണുക്കളെ ഭയന്നാണു നാം വാട്ടര്‍ പ്യൂരിഫയറുകള്‍ (ജല ശുദ്ധീകരണ യന്ത്രം) സ്ഥാപിക്കുന്നത്‌. എന്നാല്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ ഉപയോഗിച്ചു ശുദ്ധീകരിക്കുന്ന ജലം അതിനേക്കാള്‍ വലിയ അപകടം വരുത്തിവച്ചേക്കാമെന്നാണു പുതിയ പഠനം പറയുന്നത്‌. ഉപഭോക്തൃ വിദഗ്ധനായ ബെജന്‍ മിശ്രയാണു പഠനം നടത്തിയത്‌. ഇന്ത്യയില്‍ വാട്ടര്‍ പ്യൂരിഫയറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അന്താരാഷ്ട്ര നിലവാരം പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ പല പ്രധാന ബ്രാന്റുകളും തങ്ങളുടെ പ്യൂരിഫയറുകളില്‍ ട്രൈക്ലോറോ ഐസോസയനൂറിക്‌ (ടി.സി.സി.എ) ഉപയോഗിക്കുന്നു. ലോകവ്യാപകമായി നീന്തല്‍ക്കുളങ്ങള്‍ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണിത്‌. യു.എസ്‌ എന്‍വറണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിഉള്‍പ്പെടെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പല ഏജന്‍സികളും വീടുകളില്‍ ജലശുദ്ധീകരണത്തിന്‌ ടി.സി.സി.എ ഉപയോഗിക്കു ന്നതിനെ എതിര്‍ക്കുന്നു. ഈ രാസവസ്തു സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ നിന്നു പുറത്തുവരുന്ന മെലാമിനുമായി കൂടിച്ചേര്‍ന്നു ശരീരത്തിന്‌ ഹാനികരമായ ക്ലോറിനും സയനൂറിക്‌ ആസിഡും പുറത്തുവിടുന്നതായി പഠനത്തില്‍ പ്പറയുന്നു.
പൊതു ജലവിതരണ സംവിധാനത്തില്‍ അനുവദനീയമായതിലും 12 ഇരട്ടി കൂടുതലാണ്‌ ഇന്ത്യയില്‍ ടി.സി.സി.എയുടെ ഉപയോഗമെന്നും മിശ്ര ചൂണ്ടിക്കാട്ടുന്നു.
സെല്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ആന്റ്‌ അഡ്വക്കസി സൊസൈറ്റി ചെയര്‍മാനും ഹെല്‍ത്തി യു ഫൌണേ്ടഷന്‍ സ്ഥാപകനുമായ മിശ്ര സ്റ്റഡി ഓണ്‍ സേഫ്റ്റി ഇഷ്യൂസ്‌ കണ്‍സേണിങ്ങ്‌ സ്റ്റോറേജ്‌ വാട്ടര്‍ പ്യൂരിഫയേഴ്സ്‌ എന്ന പേരില്‍ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്്‌.

എം ടി പി റഫീഖ്‌
Thejas Daily

No comments:

Post a Comment

പിന്തുടരുന്നവര്‍

Back to TOP