Search This Blog

Monday, December 29, 2008

രോഗപ്രതിരോധത്തിന്‌ പപ്പായ

Pappaya ഇത്‌ പപ്പായയുടെ കാലമാണ്‌. പറമ്പിലൊരു മൂലയില്‍ അവഗണിക്കപ്പെട്ട്‌, ക്ഷാമകാലത്ത്‌ മാത്രം അടുക്കളയിലേക്ക്‌ പ്രവേശനം കിട്ടിയിരുന്ന കാലം മാറി. പപ്പായ ഇന്ന്‌ വിപണികളില്‍ പ്രമുഖനാണ്‌. ജ്യൂസുകളില്‍ പപ്പായ ഷെയ്ക്കിന്‌ പ്രിയമേറി. കേരളാ മുഖ്യമന്ത്രിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പപ്പായയുടെ ആരാധരകരാണന്നെതും പപ്പായ പുരാണത്തിന്റെ മറ്റൊരു അനുബന്ധം.
വളരെ കുറച്ച്‌ മാത്രം കൊഴുപ്പടങ്ങിയ പപ്പായ, കഴിക്കുന്നവര്‍ക്ക്‌ കൊളസ്ട്രോളില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്ന പഴമാണ്‌. ശരീരത്തിന്‌ അത്യാന്താപേക്ഷിതമായ നാരുകള്‍ (Dictary Fibers), പൊട്ടാസ്യം എന്നിവയടങ്ങിയ ഈ പഴം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ, സി, ഇ, ഫോളേറ്റ്‌ കാത്സ്യം എന്നിവയും നല്‍കുന്നു.

പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പെയിന്‍ (Papain), കൈമോപ്ലൈന്‍ (Chymoplain) തുടങ്ങിയവ ദഹനത്തെ നന്നായി സഹായിക്കുന്നു. ഭക്ഷണത്തിലടങ്ങിയ പ്രോട്ടീന്‍ അമിനോ ആസിഡുകളാക്കി പരിവര്‍ത്തനം ചെയ്യുക വഴിയാണ്‌ ഈ എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നത്‌. പ്രായമാകുന്തോറും ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉല്‍പാദനം കുറയും. ഇത്‌ പ്രോട്ടീന്റെ ദഹനം മന്ദഗതിയാലാവുന്നതിന്‌ കാരണമാവും.ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പപ്പായയിലടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോള്‍ ഓക്സീകരണം തടയുകയും അതു വഴി ഹൃദയാഘാതം, പ്രമേഹജന്യമായ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നു.

ആന്റി ബയോട്ടിക്‌ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും പപ്പായ അനുഗ്രഹമാണ്‌. ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ആമാശയത്തില്‍ ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ നശിച്ചു പോവുക സാധാരണമാണ്‌. ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ദഹന വൈകല്യം ഉണ്ടാകുന്നതിനും ഒരു കാരണം ഇതാണ്‌.
ആമാശയത്തിലെ ബാക്ടീരിയകള്‍ക്ക്‌ വീണ്ടും വളരാനുള്ള സാഹചര്യമൊരുക്കാന്‍ പപ്പായക്ക്‌ കഴിയും. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന പപ്പായ ഇക്കാരണത്താല്‍ തന്നെ കാന്‍സറിനെ പ്രതിരോധിക്കുന്നു. പപ്പായയിലെ ആന്റി ഓക്സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ തടയുകയും അതു വഴി പ്രമേഹം, പാര്‍ക്കിന്‍സണ്‍സ്‌ , അത്ഷിമേഴ്സ്‌, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ഇലയുടെ നീര്‌ ഓസ്ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്റ്റില്‍ കാന്‍സര്‍ ചികിത്സക്കും ഉപയോഗിച്ചു വരുന്നുണ്ട്‌. ഏഷ്യന്‍ പസഫിക്‌ ജേര്‍ണല്‍ ഓഫ്‌ ന്യൂട്രിഷനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ വൃഷ്ണത്തിലെ കാന്‍സറിനെ പ്രതിരോധിക്കാന്‍ പപ്പായ പോലുള്ള പഴങ്ങളുടെ ഉപയോഗം ഏടുത്തു പറയുന്നുണ്ട്‌. സന്ധി വാതമുള്ളവര്‍ക്കും പുകവലിക്കാര്‍ക്കും അനുകൂലമായ ഘടകങ്ങള്‍ പപ്പായയില്‍ അടങ്ങിയതായി ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

യു.എസ്‌ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നടത്തിയ ഒരു പഠനത്തില്‍ 3500 ചെടികളില്‍ വെച്ച്‌ ഏറ്റവും രോഗപ്രതിരോധ ശേഷി നല്‍കുന്ന സസ്യമായി പപ്പായയെ തിരഞ്ഞെടുത്തിട്ടുണ്ട്‌. അമ്പതോളം സജിവമായ ജൈവ ഘടകങ്ങളാണ്‌ പപ്പായയെ ഈ സ്ഥാനത്തിന്‌ അര്‍ഹമാക്കിയത്‌. ഇനി പപ്പായയെ അകറ്റി നിര്‍ത്തേണ്ടതില്ല . അതു വഴി രോഗങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്യാം.

മാതൃഭൂമി
2008 നവമ്പര്‍ 23

1 comment:

  1. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete

പിന്തുടരുന്നവര്‍

Back to TOP