Search This Blog

Tuesday, February 11, 2014

പ്രതിരോധശേഷി തകര്‍ക്കും ലൂപ്പസ്

മനോരമ ദിനപത്രം
10.02.2014

Tuesday, April 16, 2013

ലാബില്‍ 'വൃക്ക വളര്‍ത്തി' ജീവശാസ്ത്രത്തിന് പുതിയ നേട്ടം


ന്യൂയോര്‍ക്ക്: അവയവകൈമാറ്റ രംഗത്ത് പുത്തന്‍ പ്രതീക്ഷയ്ക്ക് വഴിതെളിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയില്‍ വൃക്ക വളര്‍ത്തിയെടുത്തു. എലികളില്‍ പരിശീലിച്ച വൃക്ക, മൂത്രം ഉത്പാദിപ്പിക്കുന്നതില്‍ വിജയിച്ചതായി അവര്‍ അറിയിച്ചു. ശാസ്ത്ര പ്രസിദ്ധീകരണമായ 'നേച്ചര്‍ മെഡിസിനാ'ണ് ചികിത്സാ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിനിടയാക്കുന്ന ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. വൃക്ക നിര്‍മിക്കുന്നതും പരീക്ഷിച്ച് വിജയിക്കുന്നതും ആദ്യമാണ്.

രക്തത്തിലെ മാലിന്യങ്ങളും ശരീരത്തിലെ അധികജലവും അരിച്ചുനീക്കുന്നത് വൃക്കകളാണ്. അവയവം മാറ്റിവെക്കല്‍ രംഗത്ത് ഇന്ന് ഏറ്റവും അധികം ആവശ്യമുള്ളതും വൃക്കകള്‍ തന്നെ. പഴയ വൃക്കയിലെ കേടുവന്ന കോശങ്ങള്‍ പൊഴിച്ചു കളഞ്ഞ് തേനീച്ചക്കൂടുപോലെയാക്കിയ ശേഷം രോഗിയുടെ ശരീരത്തില്‍നിന്ന് തന്നെയെടുക്കുന്ന നല്ല കോശങ്ങള്‍ ഇതില്‍ വളര്‍ത്തി പുതിയ വൃക്കയുണ്ടാക്കുകയാണ് ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്.

രോഗിയുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിരിക്കുമെന്നതും മാറ്റിവെച്ച വൃക്ക ശരീരം തിരസ്‌കരിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നതുമാണ് ഇതിന്റെ നേട്ടം. വൃക്ക, ശരീരം തിരസ്‌കരിക്കാതിക്കാന്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടിവരുന്നതും ഒഴിവാക്കാം. മസാച്യുസെറ്റ്‌സ് ജനറല്‍ ആസ്​പത്രിയിലെ ഡോ. ഹരാള്‍ഡ് ഓട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് എലികള്‍ക്കുള്ള വൃക്ക വികസിപ്പിച്ചത്. ഈ വൃക്ക എത്രകാലം തകരാറില്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കേണ്ടതുമുണ്ട്.

2006-ല്‍, രോഗിയുടെ തന്നെ ശരീരത്തില്‍ നിന്നെടുത്ത കോശങ്ങളില്‍നിന്ന് മൂത്രസഞ്ചി നിര്‍മിച്ചതാണ് അവയവങ്ങള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തിലുണ്ടായ ആദ്യ ചുവടുവെപ്പ്. എലിയില്‍ നിന്നെടുത്ത കോശങ്ങളില്‍നിന്ന് എലിയുടെ ഹൃദയവുമുണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ എലിയുടെ വൃക്കയുണ്ടാക്കിയപോലെ എളുപ്പമായിരിക്കില്ല, താരതമ്യേന വലിപ്പമുള്ള മനുഷ്യ വൃക്കകളുണ്ടാക്കാന്‍ എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

News @ Mathrubhumi
Posted on: 16 Apr 2013

Sunday, July 29, 2012

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്..

http://www.mathrubhumi.com/online/malayalam/news/story/1742467/2012-07-29/kerala

ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.

ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്. 1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം<br />
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.

ദൂഷ്യവശങ്ങള്‍

രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.

പ്രൊഫ.സുനില്‍ മൂത്തേടത്ത്‌
29.07.2012 -News @ Mathrubhumi

Tuesday, July 17, 2012

ആരോഗ്യപച്ചയില്‍ നിന്ന് കാന്‍സര്‍ മരുന്ന്

പാലോട്‌: ആരോഗ്യപ്പച്ച എന്ന ഔഷധസസ്യത്തില്‍നിന്ന്‌ അര്‍ബുധത്തിനുള്ള മരുന്ന്‌ കണെ്ടത്തി വികസിപ്പിച്ച പാലോട്ടെ ജവഹര്‍ലാല്‍ നെഹ്രുട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തോടടുക്കുന്നു. മരുന്ന്‌ മൃഗങ്ങളില്‍ പരീക്ഷിച്ച്‌ മികച്ച ഫലം കണെ്ടത്തിയശേഷമാണ്‌ അതു മനുഷ്യരില്‍ പരീക്ഷിക്കാനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. ഈ മരുന്നിനെപ്പറ്റ കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ്‌ പുതിയ ഔഷധക്കൂട്ടിനെപ്പറ്റി പുറംലോകം അറിഞ്ഞത്‌. അര്‍ബുധ ചികില്‍സാരംഗത്ത്‌ ഒരു വാന്‍ കുതിച്ചുചാട്ടത്തിന്‌ വഴിതെളിക്കുന്നതാവും പുതിയ ഔഷധമെന്നു ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ശാസ്ത്രജ്ഞന്‍മാരുടെ സംഘം പറയുന്നു. എത്തിനോ ഫാര്‍മക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ആരോഗ്യപ്പച്ചയെപ്പറ്റിയുള്ള വിവരശേഖരണവും പഠനപ്രവര്‍ത്തനങ്ങളും നടക്കുന്നത്‌. മനുഷ്യരില്‍ മരുന്ന്‌ വിജയകരമായി പരീക്ഷിക്കാനായാല്‍ ജെ.എന്‍.ടി.ബി .ജിആര്‍.ഐയുടെ റിസര്‍ച്ച്‌ വിങ്ങിന്‌ അതൊരു പൊന്‍തൂവലായി മാറും എന്നാണ്‌ പ്രതീക്ഷ. അതിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തര പരീക്ഷണങ്ങളാണ്‌ ലാബുകളില്‍ നടന്നുവരുന്നത്‌. ആരോഗ്യപ്പച്ച ഉള്‍പ്പെടുന്ന അഞ്ച്‌ ആയുര്‍വേദ ചെടികളില്‍നിന്നുമാണ്‌ മരുന്നിന്റെ ഫോര്‍മുല കണെ്ടത്തിയിരിക്കുന്നത്‌. ഈ കണ്ടുപിടിത്തത്തിന്‌ 2006ല്‍ തന്നെ സ്ഥാപനം പേറ്റന്റ്‌ നേടിയ താഴ്‌വരകളില്‍നിന്ന്‌ കാണിക്കാരുടെ സഹായത്തോടെ കണെ്ടത്തിയ മരുന്നാണ്‌ ആരോഗ്യപ്പച്ച എന്നതിനാല്‍ മരുന്നിന്റെ വിപണനത്തിലൂടെ വരുന്ന ലാഭം ആദിവാസിമേഖലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാവും സ്ഥാപനം മാറ്റിവയ്ക്കുന്നതെന്ന്‌ ഡയറക്ടര്‍ ഡോ. പി ജി ലത പറഞ്ഞു. 1988ല്‍ ആരോഗ്യപ്പച്ചയില്‍നിന്ന്‌ ജീവനി എന്ന മരുന്ന്‌ ഉല്‍പ്പാദിപ്പിച്ച്‌ ദേശീയ സസ്യോധാനം അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. അന്നു സ്ഥാപനമേധാവിയായിരുന്ന ഡോ. പുഷ്പാംഗദനായിരുന്നു ജീവനിയുടെയും ആരോഗ്യപ്പച്ചയുടെയും പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്‌. ആരോഗ്യപ്പച്ചയുടെ ലഭ്യതക്കുറവ്‌ കഴിഞ്ഞ കുറേ നാളുകളായി ജീവനിയുടെ നിര്‍മാണത്തെ ബാധിച്ചിരുന്നു. പശ്ചിമഘട്ടത്തെ ലോകപൈതൃകപ്പട്ടികയിലേക്ക്‌ ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ്‌ ആരോഗ്യപ്പച്ചയില്‍ നിന്ന്‌ അര്‍ബുധത്തിനുള്ള മരുന്ന്‌ വികസിപ്പിച്ച വാര്‍ത്ത നാടറിയുന്നത്‌ എന്നതും ശ്രദ്ധേയമാണ്‍്‌.

News @ Thejs

കാന്‍സറിനെ ചെറുക്കാന്‍ ബദാം



ഔഷധ മൂല്യമുള്ള പുളിവെണ്ട

Sunday, June 3, 2012

തക്കാളിജനിതകം

ഒമ്പതുവര്‍ഷത്തെ പരിശ്രമത്തിനുശേഷം ഗവേഷകര്‍ അതു കണെ്ടത്തി- തക്കാളിയുടെ ജനിതകഘടന. പതിനാലു രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരാണ്‌ തക്കാളിയുടെ കുടുംബചരിത്രം കണെ്ടത്താനായി ഇത്രയുംകാലം പരിശ്രമിച്ചത്‌.

പഠിച്ചുവന്നപ്പോള്‍ തക്കാളി ആള്‌ ചെറുതാണെങ്കിലും ചില്ലറക്കാരനല്ലെന്ന്‌ അവര്‍ക്കു ബോധ്യമായി. ഒരു തക്കാളിയില്‍ 31,760 ജീനുകള്‍ കുടികൊള്ളുന്നു. തക്കാളിയുടെ ഉദ്ഭവകാലം മുതലുള്ള അതിന്റെ ചരിത്രമാണ്‌ ഈ ജീനുകളില്‍നിന്നു ഗവേഷകര്‍ വായിച്ചെടുക്കുന്നത്‌. മനുഷ്യന്റെ ചരിത്രത്തേക്കാള്‍ ദീര്‍ഘമായ ഒരു ചരിത്രമാണത്‌. അതുകൊണ്ടാവാം, ഒരു മനുഷ്യനിലുള്ള ജീനുകളുടെ എണ്ണത്തേക്കാള്‍ 7000 ജീനുകള്‍ കൂടുതലാണ്‌ തക്കാളിയില്‍.

തക്കാളിയുടെ പൂര്‍വികര്‍ പെറുവിലെ സോലാനം പിംപിനെല്ലിഫോളിയം എന്ന ചെടിയാണ്‌. അതിന്റെ കായയില്‍നിന്നാണു പില്‍ക്കാലത്ത്‌ തക്കാളി ഉണ്ടായിവന്നത്‌. ഗവേഷകര്‍ അതിനെ ഒരു പഴമായാണ്‌ എണ്ണുന്നത്‌. എന്നാല്‍, അമേരിക്കന്‍ സുപ്രിംകോടതി ഈയിടെ വിധിച്ചത്‌ അതു പച്ചക്കറിയാണെന്നാണ്‌. വിധിയില്‍ കാര്യമുണ്ട്‌. തക്കാളിയുടെ കുടുംബത്തിലെ ഏറ്റവും അടുത്ത ബന്ധുവാണ്‌ ഉരുളക്കിഴങ്ങ്‌. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും ജനിതകഘടനയില്‍ 92 ശതമാനവും ഒരേപോലെയാണ്‌. ദിനോസറുകളുടെ നാശം കണ്ട കൂട്ടരാണു തക്കാളി. അന്നത്തെ പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ തക്കാളിയെ സഹായിച്ചത്‌ അതിന്റെ സമ്പന്നമായ ജനിതകഘടനയാണെന്നു ഗവേഷകര്‍ പറയുന്നു.

News @ Thejas Daily

Sunday, May 27, 2012

ചായ ദേശീയപാനീയം

അടുത്തകൊല്ലം മുതല്‍ ചായ ഇന്ത്യയുടെ ദേശീയപാനീയമാവും. ഇന്ത്യയിലെ ആദ്യത്തെ തേയിലകൃഷിക്കാരിലൊരാളും 1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പോരാളിയുമായ മണിറാം ദിവാകറിന്റെ 212ാ‍ം ജന്‍മദിനത്തോടനുബന്ധിച്ചാണ്‌ ഈ പ്രഖ്യാപനം നടക്കുക. ഇന്ത്യയിലെ 83 ശതമാനം ആളുകളും ചായ കുടിക്കുന്നവരാകയാല്‍ ദേശീയപാനീയമായിത്തീരാന്‍ ചായയോളം ഉചിതമായി മറ്റൊന്നില്ല.

ഇന്ത്യയുടെ പൊതുജീവിതത്തില്‍ ചായയെപ്പോലെ സ്വാധീനമുണ്ടാക്കിയ മറ്റൊരു പാനീയമില്ല. വളരെ ഉയരത്തില്‍ വളരുന്ന, നല്ലപോലെ പൂവിടുന്ന വര്‍ഗത്തില്‍പ്പെട്ട ചെടിയാണു ചായ. രണ്ടിലയും മൊട്ടും നുള്ളിയെടുത്ത്‌ അതിനെ പ്രകൃതിക്ക്‌ ചാര്‍ത്തുന്ന പട്ടുവില്ലീസ്‌ പുതപ്പാക്കി മാറ്റുകയാണ്‌ തൊഴിലാളികള്‍. തളിരിലകള്‍, പിന്നീട്‌ നമുക്ക്‌ ഊര്‍ജവും ഉഷാറും പകരുന്ന പാനീയമായി മാറുന്നു. ഈ പ്രക്രിയക്കിടയില്‍ തോട്ടങ്ങളില്‍ വീഴുന്ന തൊഴിലാളിയുടെ കണ്ണീരിനെപ്പറ്റിയും വിയര്‍പ്പിനെപ്പറ്റിയും മുല്‍ക്‌രാജ്‌ ആനന്ദിനെപ്പോലെയുള്ളവര്‍ ഒരുപാട്‌ എഴുതിയിട്ടുണ്ട്‌.

'കട്ടന്‍ ചായയും പരിപ്പുവട'യും കഴിച്ചാണു പഴയകാലത്ത്‌ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയത്‌. ബീഡിയും ചായയും കൊണ്ട്‌ സ്റ്റാമിനയുണ്ടാക്കിയ കളിക്കാര്‍ നമ്മുടെ കളിക്കളങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ചു. 'അരച്ചായക്ക്‌' ഗതിയില്ലാത്തവരെപ്പറ്റി ഇപ്പോഴും നമുക്ക്‌ എന്തൊരു പുച്ഛം! ചായപ്പയറ്റ്‌ നമ്മുടെ ഗ്രാമങ്ങളില്‍ ഇന്നും സജീവമാണ്‌. ചായ ദേശീയപാനീയമാവുമ്പോള്‍ ഇങ്ങനെ ഓര്‍ത്തുനോക്കാന്‍ എന്തെല്ലാം...

Tuesday, February 21, 2012

ഉലുവ-അഴകിനും ആരോഗ്യത്തിനും

ഡോ. എം.പി. മണി
Mathrubhumi


നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്റെ പച്ചനിറമുള്ള ഇലകളും നമ്മുടെ ആഹാരത്തിന്റെ ഭാഗമാണ്, തലമുറകളായി.

ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും. ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും.

ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ. ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്റെ ഫലമായി അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വയറിളക്കവും.

മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ കുറെ നല്ല ഫലങ്ങള്‍ കാണാം.ഇരുപത്തഞ്ച് ഗ്രാം ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും. കൊളസ്‌ട്രോളിന്റെ നില കുറയ്ക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനം കുറയ്ക്കാന്‍ കഴിയുന്നു.

സ്ത്രീകളില്‍ ലൈംഗിക താത്പര്യം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. മാത്രമല്ല, ശരീരത്തില്‍ ആവിയെടുക്കുക, പെട്ടെന്ന് സ്വഭാവങ്ങള്‍ മാറുക എന്നീ അവസ്ഥകള്‍ ഉള്ളവരിലും നല്ല ഫലം ലഭിക്കും. ഉലുവയില്‍ ഇരുമ്പിന്റെ അംശം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തക്കുറവുള്ളവര്‍ക്ക് ഒരു നല്ല പ്രതിവിധിയാണത്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്തുക, മലബന്ധം ഇല്ലാതാക്കുക എന്നിവയ്ക്കും ഒന്നാംതരം ഗൃഹൗഷധിയാണ് ഉലുവ. തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. നാം കറികളില്‍ ഉപയോഗിക്കുന്നതിലൂടെയാണ് ഉലുവ പൊതുവെ കഴിക്കാറുള്ളത്.

പച്ചക്കറികൊണ്ടുണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും ഉലുവ ചേര്‍ക്കാറുണ്ട്. കറികള്‍ താളിക്കുന്നതിലും ഉലുവ ചേര്‍ക്കുന്ന പതിവുണ്ട്. ദോശയ്ക്കും ഇഡ്ഡലിക്കും ഉഴുന്നരയ്ക്കുമ്പോള്‍ കൂടെ ഉലുവയും ചേര്‍ക്കുന്ന ശീലം തലമുറകളായി കണ്ടുവരുന്നു.അല്പം ഉലുവ രാത്രി വെള്ളത്തിലിട്ട് വെക്കുക. രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ തേച്ചിരിക്കുക. അരമണിക്കൂറിനുശേഷം തല നന്നായി കഴുകണം. താരന് പരിഹാരം കാണാന്‍ നല്ല വഴിയാണത്. ഒപ്പം അഴകുള്ള മുടി സ്വന്തമാക്കാനും.

Mathrubhumi
http://www.mathrubhumi.com/health/healthy-eating/food-and-cooking/wellness-252190.html

Wednesday, January 18, 2012

കപ്പതിന്ന് ആരോഗ്യം നേടാം

ലോകത്തെ 80 കോടി ജനങ്ങളുടെ മുഖ്യ ആഹാരം അരിയോ ഗോതമ്പോ ചോളമോ അല്ല. നമ്മള്‍ മരച്ചീനി, കൊള്ളിക്കിഴങ്ങ്, പൂള തുടങ്ങിയ പേരുകളില്‍ വിളിക്കുന്ന കപ്പയാണ്. അതിശയിക്കേണ്ട. അരിയും ഗോതമ്പും മാറ്റി നിര്‍ത്തിയാല്‍ ലോകത്തെ പോറ്റുന്നത് ഈ വേരാണ്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ നിന്ന് 16, 17 നൂറ്റാണ്ടുകളില്‍ ആഫ്രിക്കയിലെയും ഏഷ്യയിലെയും കരീബിയനിലെയും ട്രോപ്പിക്കല്‍ സബ് ട്രോപ്പിക്കല്‍ പ്രദേശങ്ങളിലെത്തിയതാണ് കപ്പ. ഏതുമണ്ണിലും വളരാനും വരള്‍ച്ചയെ നേരിടാനുമുള്ള കഴിവും കീടബാധ കാര്യമായി ഇല്ലാത്തതും കപ്പയെ ഈ നാടുകളിലെ മുഖ്യവിളകളിലൊന്നാക്കി. പ്രധാന ആഹാരമാക്കി. അങ്ങനെ വികസ്വര രാജ്യങ്ങളുടെ പട്ടിണി നിവാരിണിയും പഞ്ഞകാലത്തേക്കുള്ള കരുതിവെപ്പും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കരുതല്‍ ശേഖരവുമായി കപ്പ.

ആഫ്രിക്കയും ഏഷ്യയുമാണ് ഭക്ഷ്യവസ്തു എന്ന നിലയില്‍ കപ്പയുടെ ഏറ്റവും വലിയ വിപണികള്‍. ലാറ്റിന്‍ അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നൈജീരിയയാണ് ലോകത്ത് ഏറ്റവുമധികം കപ്പയുത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ തായ്‌ലന്‍ഡും വിയറ്റ്‌നാമും ഇന്‍ഡൊനീഷ്യയുമാണ് കപ്പ കയറ്റുമതിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും നില്‍ക്കുന്ന രാജ്യങ്ങള്‍. ഇന്ത്യയിലെ കപ്പയില്‍ 80 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് കേരളവും തമിഴ്‌നാടുമാണ്.

തുടര്‍ന്ന് വായിക്കുക

News @ Mathrubhumi Agriculture
Posted on: 06 Jan 2012
http://www.mathrubhumi.com/agriculture/story-242610.html

Monday, January 9, 2012

റേഡിയേഷന്‍ ചികിത്സക്ക്‌ ഇനി തുളസിയും

ഭുവനേശ്വര്‍: ചുമയ്ക്കും ജലദോഷത്തിനുമപ്പുറം റേഡിയേഷന്‍ ചികില്‍സയ്ക്കും തുളസിയില ഉപകാരപ്രദമാണെന്നു പഠനം. അണുവികിരണം ഉള്‍പ്പെടെയുള്ള റേഡിയേഷന്‍ ബാധയേറ്റവരെ ചികില്‍സിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നു നിര്‍മിക്കാന്‍ തുളസി ഉപകാരപ്രദമാണെന്നാണു പുതിയ കണെ്ടത്തല്‍.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ)യിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. മൃഗങ്ങളിലുള്‍പ്പെടെ നടത്തിയ പരീക്ഷണങ്ങള്‍ അനുകൂലഫലമാണു നല്‍കിയതെന്ന്‌ ഡി.ആര്‍.ഡി.ഒ ചീഫ്‌ കണ്‍ട്രോളര്‍ ഡബ്ല്യു ശെല്‍വമൂര്‍ത്തി അറിയിച്ചു. മരുന്ന്‌ പരീക്ഷണത്തിന്റെ രണ്ടാംഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
റേഡിയേഷന്‍ ബാധമൂലം നശിച്ചുപോയ കോശങ്ങളെ നന്നാക്കാനുതകുന്ന ആന്റി ഓക്സിഡന്റ്‌ ഘടകങ്ങള്‍ തുളസിയിലടങ്ങിയിട്ടുണെ്ടന്നാണു ശാസ്ത്രജ്ഞര്‍ കണെ്ടത്തിയിരിക്കുന്നത്‌.
രണ്ടാംഘട്ട പരീക്ഷണം വിജയകരമാവുകയാണെങ്കില്‍ വാണിജ്യാവശ്യത്തിനായുള്ള നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നു ശെല്‍വമൂര്‍ത്തി പറഞ്ഞു.
വികിരണമേറ്റവരെ ചികില്‍സിക്കാന്‍ മാത്രമല്ല, അണുബാധയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോവുന്നവര്‍ക്കു പ്രതിരോധ ഔഷധമായും തുളസിയില ഉപയോഗിച്ചുള്ള മരുന്ന്‌ ഉപകാരപ്പെടുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

News @ Thejas
09/01/12

Tuesday, January 3, 2012

പഴങ്ങള്‍ ആരോഗ്യത്തിന്‌ അനിവാര്യം: ഡോ. അബ്ദുല്ല ബാപ്പു

ജിദ്ദ: പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന പഴങ്ങള്‍ പുതിയ തലമുറ അവഗണിക്കുകയാണെന്നും രുചിക്കും ഈടിനും വേണ്ടി കൃത്രിമങ്ങള്‍ ചേര്‍ത്തുവരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ മനുഷ്യരെ രോഗങ്ങള്‍ക്കടിമപ്പെടുത്തുകയാണെന്നും എഴുത്തുകാരനും യൂനാനി ചികില്‍സാ വിദഗ്ധനുമായ ഡോ. അബ്ദുല്ല ബാപ്പു പറഞ്ഞു.
ഐ.സി.എഫ്‌ ജിദ്ദാ ഘടകം സംഘടിപ്പിച്ച ആരോഗ്യബോധവല്‍ക്കരണ പരിപാടിയില്‍ 'ഈത്തപ്പഴം മേന്‍മകളും ഔഷധമൂല്യവും' എന്ന വിഷയത്തി*ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥങ്ങളിലും ആധുനിക മെഡിക്കല്‍ സയന്‍സിലും ഈത്തപ്പഴത്തിന്‌ നല്‍കിയിരിക്കുന്ന പ്രാധാന്യം അദ്ദേഹം സദസ്സിനെ ഓര്‍മിപ്പിച്ചു. വ്രതം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യമായി ഈത്തപ്പഴം കഴിക്കണമെന്നു പ്രവാചകര്‍ നിര്‍ദേശിച്ചത്‌ അതിലടങ്ങിയിരിക്കുന്ന ഔഷധമൂല്യത്തിന്റെ പ്രത്യേകതകൊണ്ടാണ്‌. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന പഴങ്ങള്‍, ഭൌതിക ലാഭക്കൊതിപൂണ്ട മനുഷ്യര്‍ വിഷംകലര്‍ത്തി നശിപ്പിക്കുകയാണ്‌. ഭക്ഷണശാലകളില്‍ നിന്നും ലഭിക്കുന്ന ആഹാരപദാര്‍ഥങ്ങളില്‍ നിറങ്ങള്‍ക്കും രുചിക്കും ഭംഗിക്കും വേണ്ടി ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ നമ്മെ നിത്യരോഗികളും മരുന്നുകളുടെ അടിമകളുമാക്കുകയാണ്‌.
ഇത്തരം പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തണം. ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ കൃത്രിമങ്ങള്‍ ചേര്‍ക്കാത്തവയും പ്രകൃതിദത്തമായതും തിരഞ്ഞെടുക്കണം.
കച്ചവടക്കാരെ ഇത്തരം സാധനങ്ങള്‍ വില്‍പ്പന ചെയ്യുന്നതിന്‌ പ്രേരിപ്പിക്കുകയും വേണം. മനുഷ്യശരീരത്തിന്‌ ഗുണകരമല്ലാത്ത മൈദ, പഞ്ചസാര തുടങ്ങിയവയുടെ ദൂഷ്യങ്ങളെക്കുറിച്ച്‌ അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു. ഉപഭോക്താക്കളില്‍ ബോധവല്‍ക്കരണം നല്‍കുകയും പ്രകൃതിദത്തമായ ഭക്ഷണരീതി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമുള്ള ജനതയ്ക്ക്‌ മാത്രമേ സമൂഹത്തിന്റെ സുരക്ഷിതഭാവിയെക്കുറിച്ച്‌ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഈത്തപ്പഴത്തെക്കുറിച്ചുള്ള സദസ്സിന്റെ സംശയങ്ങള്‍ക്ക്‌ അദ്ദേഹം മറുപടി പറഞ്ഞു. വിവിധയിനം ഈത്തപ്പഴങ്ങളെ പരിചയപ്പെടുത്തി. സയ്യിദ്‌ ഹബീബ്‌ ബുഖാരി അധ്യക്ഷത വഹിച്ചു. മുജീബ്‌ എ ആര്‍ നഗര്‍ ഉദ്ഘാടനം ചെയ്തു.

News @ Thejas

Sunday, September 25, 2011

സ്കിന്‍ കാന്‍സര്‍ പ്രതിരോധിക്കാന്‍ കാപ്പി


കാപ്പി കുടിച്ചാല്‍ സ്കിന്‍ കാന്‍സര്‍ പ്രതിരോധിക്കാമോ? ഇത്തരമൊരു പ്രതീക്ഷയ്ക്കു സാധ്യതയുണ്ടെന്നു പറയുന്നു ഗവേഷകര്‍. കാപ്പിയിലെ കഫൈന്‍ ഘടകമാണ്‌ ഈ ജാലവിദ്യയ്ക്കു പിന്നിലത്രേ. അള്‍ട്രാ വയലറ്റ്‌ റേഡിയേഷന്‍ നടത്തിയ ചര്‍മകോശങ്ങളില്‍ കാണുന്ന പ്രത്യേക പ്രൊട്ടീനുകളുടെ (എടിആര്‍) പ്രവര്‍ത്തനം കഫൈന്‍ തടസ്സപ്പെടുത്തുന്നതായാണു ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയത്‌. ഇതുവഴി ഈ കോശങ്ങള്‍ക്കു സ്വയം നശിക്കേണ്ടിവരുന്നു.

കേടായ കോശങ്ങള്‍ തുടര്‍ന്നു വളരാന്‍ സഹായിക്കുന്നത്‌ എടിആര്‍ ഘടകമാണ്‌. ഇത്‌ തടയുന്നതുമൂലം കൂടുതല്‍ കോശങ്ങളിലേക്കു കാന്‍സര്‍ പടരാനുള്ള സാധ്യതകൂടിയാണ്‌ കഫൈന്‍ പ്രതിരോധിക്കുന്നതത്രേ. അതേ സമയം സാധാരണ കോശങ്ങളില്‍ കഫൈന്‍ മറ്റു മാറ്റങ്ങള്‍ വരുത്തുന്നുമില്‍ള. ഒരു ഡോസ്‌ റേഡിയേഷന്‍ നല്‍കിക്കഴിഞ്ഞ കോശങ്ങള്‍ തുടര്‍ന്ന്‌ സ്വാഭാവികമായി നശിക്കുന്നതിനുള്ള സൌകര്യമാണു കഫൈന്‍ ഒരുക്കുന്നത്‌.

News: Manorama

പിന്തുടരുന്നവര്‍

Back to TOP